The July contest #1 by sduttaskitchen: Mindset

in Incredible India6 hours ago

1 ഞാൻ ചെറിയ കുട്ടി ആയിരിക്കുന്ന സമയത്ത് ഈ കോഴിയെ അറുത്തു തിന്നുന്നതും ബാക്കിയുള്ള ജീവികളെയൊക്കെ കൊന്നു തിന്നുന്നതും എനിക്ക് ഭയങ്കര വിഷമം ആയിരുന്നു എനിക്ക് ഒരു പോലീസ് ആകാൻ ആയിരുന്നു ആഗ്രഹം പക്ഷെ സാഹചര്യം കൊണ്ട് ഒന്നും ആയില്ല ഇപ്പൊ 8 വർഷം ആയി ചിക്കൻ അറവ് പണി ആണ്
വേറെ വഴി ഇല്ലാത്തത് കൊണ്ട് ഇതൊരു അവസരം ആയി കണ്ടു മുന്നോട്ട് പോകുന്നു

2 ഞാൻ ചെയ്യുന്ന ജോലി ഒരിക്കലും ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലി അല്ല
പക്ഷെ എനിക്ക് ഇഷ്‌ഷ്ടമുള്ള ജോലി അല്ലാന്ന് വെച്ച് ഞാൻ അത് ചെയ്യാതിരുന്നാൽ എന്റെ കാര്യങ്ങൾ നടക്കില്ല
അത് കൊണ്ടു ആ മനോഭാവം മാറ്റി ഞാൻ ആ ജോലി തന്നെ ചെയ്യുന്നു

3 ഞാൻ ചെയുന്ന ജോലി അറവാണ് ഒരു ജീവിയെ കൊല്ലുന്നതാണ് എന്ന് വിചാരിച്ചു നെഗറ്റീവ് ആയി ചോദിച്ചാൽ ആകെ പണി പാലും
പക്ഷെ അത് ഭക്ഷണത്തിനു വേണ്ടിയാണ് വിശപ്പടക്കാൻ വേണ്ടിയാണ് എന്ന് ചിന്തിച്ചാൽ ഒരു കുഴപ്പവുമില്ല